Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനാലരമണിക്കൂർ മുൻപ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം യാത്രയായി: വലഞ്ഞ് യാത്രക്കാർ

നാലരമണിക്കൂർ മുൻപ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം യാത്രയായി: വലഞ്ഞ് യാത്രക്കാർ

കൊണ്ടോട്ടി: പതിവ് സമയക്രമത്തിൽനിന്ന് മാറി നാലരമണിക്കൂർ മുൻപ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം യാത്രയായി. ഇതറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനക്കമ്പനിയുടെ കൗണ്ടറിനു മുൻപിൽ ബഹളംവെച്ചു. രാത്രി 8.30-നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് 9935 ബെംഗളൂരു വിമാനമാണ് ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. കുറച്ചു യുവാക്കൾ സമയം മാറ്റിയതറിയാതെ രാത്രി വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം പുറപ്പെട്ടതായറിഞ്ഞത്. യാത്ര മുടങ്ങിയ യുവാക്കൾ ബഹളംവെക്കുകയായിരുന്നു.


അതേസമയം യാത്രക്കാരെ ഇ- മെയിൽ മുഖേന സമയമാറ്റം അറിയിച്ചിരുന്നതായി വിമാനക്കമ്പനി അധികൃതർ പറഞ്ഞു. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് മുഖേന നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഇ- മെയിലിലൂടെ സന്ദേശം ലഭിച്ചത്. യാത്ര മുടങ്ങിയവർ മറ്റു ആപ്പുകൾ മുഖേന ബുക്ക് ചെയ്തവരാണ്. അതുകൊണ്ട് ഇവർക്ക് സന്ദേശം ലഭിച്ചില്ല. ഇവരുടെ ടിക്കറ്റ് തുക വിമാനക്കമ്പനി തിരികെ നൽകും.

കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ താളപ്പിഴ തുടരുകയാണ്. ചൊവ്വാഴ്ച വൈകീട്ട് 3.50-നുള്ള റാസൽഖൈമ വിമാനം മുടങ്ങി. യാത്രക്കാരെ നേരത്തേ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ കണ്ടെത്തിയ ദുബായ് വിമാനം പ്രശ്നങ്ങൾ പരിഹരിക്കാതെ കരിപ്പൂരിൽ തുടരുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments