ലണ്ടൻ : വീസ കാലാവധി കഴിഞ്ഞ് വിദേശ വിദ്യാർഥികൾ രാജ്യത്തു തുടരുന്നതിനും അഭയം തേടുന്നതിനും എതിരെ ബ്രിട്ടൻ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽനിന്നടക്കമുള്ള വിദ്യാർഥികൾക്ക് നേരിട്ട് സന്ദേശം അയച്ചുതുടങ്ങി. ആഭ്യന്തര മന്ത്രി ഇവെറ്റ് കൂപ്പറാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്.
വിദ്യാർഥികൾ വീസ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷം ആദ്യം ധവളപത്രം ഇറക്കിയിരുന്നു. കുഴമറിഞ്ഞ അവസ്ഥയ്ക്കു പരിഹാരം കാണാനുള്ള പ്രായോഗിക നടപടികളാണു സ്വീകരിക്കുന്നതെന്നു മന്ത്രി പിന്നീടു പറഞ്ഞു.



