ബെയ്ജിങ് : ഇന്ത്യയും ചൈനയും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളാണെന്നും കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി അവരെ വിരട്ടേണ്ടെന്നും ഡോണൾഡ് ട്രംപിന് വ്ലാഡിമിർ പുട്ടിന്റെ ഉപദേശം. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ ഇരട്ടിത്തീരുവ ഈടാക്കിയും മറ്റുമുള്ള യുഎസ് പ്രസിഡന്റിന്റെ നടപടികളെയാണ് റഷ്യൻ പ്രസിഡന്റ് വിമർശിച്ചത്.
‘എന്തോ കോളനിക്കാലം കഴിഞ്ഞു. ശിക്ഷിച്ചു കളയും എന്നൊക്കെ പറയുമ്പോൾ ആരോടാണു പറയുന്നതെന്ന് ആലോചിക്കണം. കൊളോണിയൽ കാലത്തിലൂടെ കടന്നു പോയ രാജ്യങ്ങളാകും അവർ. പ്രതികരിക്കാൻ കരുത്താർജിച്ചവരാണ്. സമ്മർദ തന്ത്രവുമായി വിരട്ടുന്നതെല്ലാം കോളനിക്കാലത്തെ പഴയ സമ്പ്രദായങ്ങൾ’– ബെയ്ജിങ്ങിൽ ബുധനാഴ്ച വിക്ടറി പരേഡിൽ പങ്കെടുക്കാനെത്തിയ പുട്ടിൻ പറഞ്ഞു.



