Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിനിമയുടെ ട്രെയിലറിലെ ഏതെങ്കിലും ഭാഗം  സിനിമയിൽ ഉൾപ്പെടുത്താത്തത് കുറ്റമല്ലെന്ന് സുപ്രിംകോടതി

സിനിമയുടെ ട്രെയിലറിലെ ഏതെങ്കിലും ഭാഗം  സിനിമയിൽ ഉൾപ്പെടുത്താത്തത് കുറ്റമല്ലെന്ന് സുപ്രിംകോടതി

ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇറക്കിയ ട്രെയിലറിലെ ഏതെങ്കിലും ഭാഗം  സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് വ്യക്തിമാക്കി സുപ്രിംകോടതി. ഇത്തരം കാര്യത്തിന്‍റെ സിനിമ അണിയറക്കാരുടെ ‘സേവനത്തിലെ പോരായ്മ’യായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. 

സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയുടെ ഭാഗമല്ലാത്തത് ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് സമമാണ് എന്ന രീതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഒരു സിനിമയുടെ ട്രെയിലർ ഒരു വാഗ്ദാനമോ നിയമപ്രകാരം നടപ്പാക്കാവുന്ന കരാറോ അല്ലെന്ന് സുപ്രീം കോടതി വിധിപ്രസ്താവിച്ചത്. പ്രമോയിലെ ഉള്ളടക്കങ്ങൾ യഥാർത്ഥ സിനിമയിൽ ഇല്ലെങ്കിൽ അത് ഒരു നിർമ്മാതാവിന്‍റെ സേവനത്തിന്‍റെ പോരായ്മയായി കണക്കിലെടുക്കാന് സാധിക്കില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. 

ഒരു പാട്ട്, സംഭാഷണം, അല്ലെങ്കിൽ ഒരു പ്രമോഷണൽ ട്രെയിലറിലെ ഒരു ചെറിയ ദൃശ്യം പരസ്യങ്ങളുടെ വിവിധ തരത്തിലുള്ള ഉപയോഗം പോലെ കാണേണ്ടതാണ്. സിനിമയുടെ ഉള്ളടക്കം പൂർണ്ണമായും നല്‍കുക  എന്നതിനപ്പുറം. സിനിമയുടെ റിലീസിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റാനും ഒരു സംസാരം  സൃഷ്ടിക്കുന്നതിനോ ആണ് ഇവ ഉപയോഗിക്കുന്നത് ” ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2017-ലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments