ദില്ലി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6ഋ1403 (ഇഛഗഅഡഒ) വിമാനമാണ് ശനിയാഴ്ച പുലർച്ചെ 1.44 ഓടെ കൊച്ചിയിൽ തിരിച്ചിറക്കിയത്. രണ്ട് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം. ഈ സമയത്ത് വിമാനത്തിൽ 180 ലധികം യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. പിന്നീട് പുലർച്ചെ മൂന്നരയോടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലേക്ക് കൊണ്ടുപോയി. അതേസമയം രണ്ടാമത്തെ വിമാനത്തിൽ പുതിയ സംഘം ജീവനക്കാരെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ ഈ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാർത്താ ഏജൻസിയായ പിടിഐയാണ് ഈ വിവരം പുറത്തുവിട്ടത്.



