Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകളിക്കുന്നതിനിടയിൽ സഹോദരന്റെ കയ്യിലിരുന്ന എയർഗണ്ണിൽനിന്നും വെടിയേറ്റ്‌ ഒമ്പതു വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടയിൽ സഹോദരന്റെ കയ്യിലിരുന്ന എയർഗണ്ണിൽനിന്നും വെടിയേറ്റ്‌ ഒമ്പതു വയസുകാരൻ മരിച്ചു

ബംഗളൂരു : കളിക്കുന്നതിനിടയിൽ സഹോദരന്റെ കയ്യിലിരുന്ന എയർഗണ്ണിൽനിന്നും വെടിയേറ്റ്‌ കർണാടകത്തിൽ ഒമ്പതു വയസുകാരൻ മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. സിർസിക്ക് സമീപമുള്ള സോമനഹള്ളി ചിപാഗി ഗ്രാമത്തിലെ ഒരു ഫാമിലാണ് ദാരുണസംഭവമുണ്ടായത്. ഫാമിലെ ദിവസവേതന തൊഴിലാളിയുടെ മകനായ കരിയപ്പ ബസപ്പയാണ് മരിച്ചത്.

കരിയപ്പയും ഏഴുവയസുകാരനായ സഹോദരനും കളിക്കുന്നതിനിടെ സഹോദരൻ അബദ്ധത്തിൽ എയർ ഗണ്ണിന്റെ ട്രിഗർ വലിക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ കരിയപ്പ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. തോട്ടത്തിലെത്തുന്ന കുരങ്ങുകളെ ഓടിക്കാൻ സൂക്ഷിച്ചിരുന്ന എയർഗൺ കുട്ടികൾക്ക്‌ ലഭിക്കുകയായിരുന്നെന്നാണ്‌ വിവര. ഫാമിന്റെ കെയർടേക്കർ നിതീഷ് ഗൗഡയാണ് തോക്ക് സൂക്ഷിച്ചിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.

കരിയപ്പയുടെ അമ്മ പവിത്ര ബസപ്പയുടെ പരാതിയിൽ ഗൗഡയ്ക്കും ഫാം ഉടമയായ രാഘവ് ഹെഗ്ഡെയ്ക്കുമെതിരെ കൊലപാതകക്കുറ്റവും ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് ഇന്ത്യൻ ആയുധ നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തു. അപകടം നടന്ന സ്ഥലം രാഘവിന്റെ സഹോദരൻ ഗണപതി ഹെഗ്ഡെയുടേതാണെന്ന് പൊലീസ് പറഞ്ഞു. പവിത്രയും കുടുംബവും ഫാമിൽ ജോലി ചെയ്ത് ഇവിടെത്തന്നെയാണ് താമസിച്ചിരുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments