ന്യൂയോർക്ക്: ഈ മാസം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിന്‍റെ പുതിയ സമയ ക്രമം പുറത്ത്. യു എൻ തന്നെയാണ് പുതുക്കിയ സമയക്രമം പുറത്തുവിട്ടത്. യു എൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സമയക്രമം.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കറാകും യു എന്നിൽ പ്രസംഗിക്കുക. ഇന്ത്യയുടെ പ്രസംഗം ഈ മാസം 27 ന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേ കാലിനായിരിക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 23 ന് യു എൻ പൊതുസഭയെ അഭിസംബോധന ചെയ്യുമെന്നും യു എൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന യു എൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷനിൽ സെപ്റ്റംബർ 23 മുതൽ 29 വരെയാണ് ഉന്നതതല പൊതുചർച്ച നടക്കുന്നത്.



