Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൃശ്ശൂരിൽ ഇന്ന് പുലികളി

തൃശ്ശൂരിൽ ഇന്ന് പുലികളി

തൃശൂര്‍: ഓണാഘോഷത്തിന്റെ സമാപനം അറിയിച്ചുകൊണ്ട് തൃശ്ശൂരിൽ ഇന്ന് പുലികളി. ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണ മടവിട്ട് ഇറങ്ങുക. ഒരു ടീമിൽ 35 മുതൽ 50 പുലികൾ വരെയാണ് ഉണ്ടാവുക. രാവിലെ തന്നെ പുലിമടകളിൽ ചായം തേക്കുന്ന ചടങ്ങുകൾ തുടങ്ങും. വൈകിട്ട് നാലുമണിയോടെയാണ് പുലികളി സംഘങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. വിജയികൾക്ക് തൃശൂർ കോർപറേഷൻ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ഓരോ പുലികളി സംഘവും നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. പുലികളിയിൽ സർപ്രൈസുകൾ ഒരുക്കുന്ന തിരക്കിലാണ് വിവിധ സംഘങ്ങൾ.

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ‌തിങ്കളാഴ്ച ഉച്ചക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധിയാണ്. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌ ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പുലികളിയുടെ ഭാഗമായി ഇന്ന് തൃശൂര്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments