നോയിഡ: ഉത്തർപ്രദേശിലെ സർഫാബാദിൽ പിതാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 19 കാരൻ. പിതാവിന്റെ മൃതദേഹത്തിനരികിൽ രാത്രിമുഴുവൻ യുവാവ് കിടന്നുറങ്ങി. സർഫാബാദ് ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന 43 കാരനായ ഗൗതമിനെ മകൻ ഉദയ് ഇഷ്ടികകൊണ്ട് തലയ്ക്ക് തുടരെ അടിക്കുകയായിരുന്നു. തുടർന്ന് രാത്രി മുഴുവൻ മൃതദേഹത്തിനരികിൽ കിടന്ന് ഉറങ്ങിയെന്ന് ഉദയ് പൊലീസിനോട് പറഞ്ഞു.തെറിവിളി, മർദ്ദനം, പരാതിക്കാരന്റെ നിലവിളി; ഉ്യടജ മധുബാബുവിന്റെ സ്റ്റേഷൻ മർദ്ദനത്തിന്റെ തെളിവ് പുറത്ത്മദ്യപിക്കാനും ദൈനംദിന ആവശ്യങ്ങൾക്കുമായി പിതാവിനോട് ഉദയ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗൗതം പണം നൽകാൻ വിസമ്മതിച്ചു. ഇത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണം സംബന്ധിച്ച് ഗൗതമിന്റെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ ഉദയ്‌ക്കെതിരെ ബിഎൻസ് 103(1) പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും കൊലപാതകത്തിനുപയോഗിച്ച ഇഷ്ടികയും ഉദയ് ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തി.



