Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് ബെവ്‌കോ

പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് ബെവ്‌കോ

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് ബെവ്‌കോ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും. 20 രൂപയുടെ ഡെപ്പോസിറ്റ് വാങ്ങും. ബോട്ടിൽ തിരികെ ഏൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകും. പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതെന്നും അവർ പറഞ്ഞു. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ പ്രാബല്യത്തിൽ വരും. ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്‌കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നത്. വാങ്ങിയ അതേ ഷോപ്പിൽ തിരിച്ചു നൽകുന്ന തരത്തിലാണ് ക്രമീകരണം. മറ്റ് ഷോപ്പുകളിൽ തിരിച്ചെടുക്കുന്നതും ആലോചിക്കും. ആർക്കും കുപ്പി ഷോപ്പിൽ എത്തിക്കാമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.അതേസമയം, ഓണക്കാലത്തെ മദ്യവിൽപനയിൽ സർവകാല റെക്കോർഡിട്ടിരിക്കുകയാണ് ബെവ്‌കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയിൽ നടന്നത്. മുൻ വർഷത്തേക്കാൾ 78.67 കോടിയുടെ വർധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. 6.41 കോടി രൂപയുടെ മദ്യമാണ് തിരൂരിൽ വിറ്റത്. കഴിഞ്ഞ വർഷം ഈ നേട്ടം സ്വന്തമാക്കിയത് കൊല്ലം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റായിരുന്നു.കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിൽ ഇത്തവണ 6.40 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. തൊട്ട് താഴെ മലപ്പുറം എടപ്പാൾ ഔട്ട്‌ലെറ്റാണ്. എടപ്പാൾ ഔട്ട്‌ലെറ്റിൽ 6.19 കോടിയുടെ വിൽപനയാണ് നടന്നത്. നാലാം സ്ഥാനത്ത് തിരുവനന്തപും പവർഹൗസിലെ ഔട്ട്‌ലെറ്റാണ്. 5.16 കോടിയുടെ മദ്യവിൽപനയാണ് പവർഹൗസ് ഔട്ട്‌ലെറ്റിൽ നടന്നത്. അഞ്ചാം സ്ഥാനത്ത് തൃശൂർ ചാലക്കുട്ടി ഔട്ട്‌ലെറ്റാണ്. ഇവിടെ 5.10 കോടിയുടെ വിൽപനയാണ് നടന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments