Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപൊലീസിന്റെ മൂന്നാംമുറയെ പരോക്ഷമായി ന്യായീകരിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്

പൊലീസിന്റെ മൂന്നാംമുറയെ പരോക്ഷമായി ന്യായീകരിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്

ഇടുക്കി: പൊലീസിന്റെ മൂന്നാംമുറയെ പരോക്ഷമായി ന്യായീകരിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. ആവനാഴി എന്ന സിനിമയിലെ പൊലീസ് സ്റ്റേഷനിലെ മർദ്ദന രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തി സ്റ്റാറ്റസ് പങ്കുവച്ചത് ഇടുക്കി മറയൂർ സബ് ഇൻസ്‌പെക്ടർ മാഹിൻ സലീം ആണ്. സ്റ്റാറ്റസ് വിവാദമായതോടെ, ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ കോതമംഗലത്ത് എസ് ഐ ആയിരിക്കുമ്പോൾ എസ് എഫ് ഐ പ്രവർത്തകനെ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചതിന് സസ്‌പെൻഷന് വിധേയനായ ഉദ്യോഗസ്ഥനാണ് മാഹിൻ സലീം. കസ്റ്റഡി മർദ്ദനങ്ങളുടെ പേരിൽ പൊലീസ് ഒന്നടങ്കം പ്രതിരോധത്തിലായ സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്രവൃത്തിയെ ഗൗരവമായാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥ!*!ർ കാണുന്നത്. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments