തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി അറിയിച്ച് സ്പീക്കർക്ക് കത്ത് നൽകി പ്രതിപക്ഷനേതാവ്. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്പീക്കറെ അറിയിച്ചു. രാഹുൽ സഭയിൽ വന്നാൽ ഇനി പ്രത്യേക ബ്ലോക്കിൽ ഇരിക്കണം.
രാഹുലിനെതിരെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്നാണ് കോൺഗ്രസ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. ആദ്യം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി. കൂടുതൽ ഓഡിയോ ക്ലിപ്പുകൾ പുറത്തുവരികയും രാഹുൽ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
അതിനിടെ രാഹുൽ സഭയിലെത്തുന്നത് സംബന്ധിച്ച് പാർട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ വ്യത്യസ്ത റിപ്പോർട്ടുകളുണ്ടായിരുന്നു. രാഹുലിനെതിരായ നടപടിയിൽ മാറ്റമില്ലെന്ന് വ്യക്തമാ



