മണിപ്പുര്‍ വംശീയ കലാപവും മാധ്യമ സ്വതന്ത്ര്യവും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ്. 200ലേറെ പേരുടെ ജീവനെടുത്ത മണിപ്പുര്‍ കലാപത്തിനിടെ വീടുകളും ആരാധനാലയങ്ങളും നശിപ്പിച്ചെന്നും ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും ഭീഷണി നേരിടുന്നു. ബിബിസി ഓഫിസിലെ ആദായ നികുതി വകുപ്പ് പരിശോധനയടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിന്‍റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ജമ്മു കശ്മീരിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന പൊലീസ് കേസും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.