സിറ്റി : കുവൈത്തിൽ കുഞ്ഞിന്റെ ജനനം 2 മാസത്തിനകം റജിസ്റ്റർ ചെയ്യാത്ത രക്ഷിതാക്കൾക്ക് പിഴ ചുമത്തുന്നത് പരിഗണനയിൽ. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന് ഈ ആഴ്ച സമർപ്പിക്കാനിരിക്കുന്ന ബാലാവകാശ നിയമ ഭേദഗതിയിലാണ് ശുപാർശയുള്ളത്.നിയമം ലംഘിക്കുന്ന രക്ഷിതാക്കൾക്ക് 2000 മുതൽ 3000 ദിനാർ വരെയാകും പിഴ ചുമത്തുക. 60 ദിവസത്തിനു ശേഷവും റജിസ്റ്റർ ചെയ്യാത്തവർക്ക് ദിവസമൊന്നിന് 100 ദിനാറും വൈകിയതിന് പിഴ 5 ദിനാർ വീതവും ഈടാക്കാനും നിർദേശമുണ്ട്. പിഴ പൂർണമായി അടച്ച് റജിസ്റ്റർ ചെയ്യുന്നവരുടെ കേസ് റദ്ദാക്കും.
കുവൈത്തിൽ കുഞ്ഞിന്റെ ജനനം 2 മാസത്തിനകം റജിസ്റ്റർ ചെയ്യാത്ത രക്ഷിതാക്കൾക്ക് പിഴ ചുമത്തുംകുവൈത്ത്
RELATED ARTICLES



