തിരുവനന്തപുരം: പഴയ പൊലീസ് നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‘പിണറായി കൂടി അംഗമായ സർക്കാരാണ് ശിവഗിരി ജുഡിഷ്യൽ റിപ്പോർട്ട് അംഗീകരിച്ചത്.തെരഞ്ഞെടുപ്പിന് മുമ്പ് പഴയ ആയുധം എടുത്ത് ഉപയോഗിക്കുന്നത് ശരിയല്ല.പഴയ വെടിവെപ്പിനെ കുറിച്ച് തിരക്കി പോയാൽ പലതും പറയാനുണ്ട്.പുതുതായി ഇവർക്ക് ഒന്നും പറയാനില്ല. അതിനാലാണ് പഴയ കാര്യങ്ങൾക്ക് പുതിയ ജീവൻ നൽകാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി അവസാനം പ്രസംഗിക്കുന്നതിനാലാണ് പ്രതിപക്ഷത്തിന് സഭയിൽ ഇടപെടാൻ ഇടപെടാൻ കഴിയാത്തതെന്നും’ തിരുവഞ്ചൂര്‍ പറഞ്ഞു.
പിണറായി കൂടി അംഗമായ സർക്കാരാണ് ശിവഗിരി ജുഡിഷ്യൽ റിപ്പോർട്ട് അംഗീകരിച്ചതെന്ന് തിരുവഞ്ചൂർ
RELATED ARTICLES



