Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസൗദിയിൽ കുട്ടി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

സൗദിയിൽ കുട്ടി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശി മൻസൂർ അൻസാരിയുടെ (29) നേർക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറിയത്. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ അൽഖർജിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ട് മണിയോടെ അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണമായും തകർന്നു. കടയിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മൻസൂറിന് മരണം സംഭവിച്ചു. തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ നടപടികൾ സ്വീകരിക്കരിക്കുന്നതിനായി ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ഒൻപത് വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്തു വരികയായിരുന്നു മൻസൂർ. പിതാവിന്റെ മരണത്തെ തുടർന്ന് കുറച്ചു മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ പോയ് മടങ്ങിയെത്തിയത്. നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com