എറണാകുളം : സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിർമാതാവ് സാന്ദ്ര തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകളും സെൻട്രൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി.ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീർക്കും വിധം ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി. എഫ്.ഐ.ആറിന്റെ പകർപ്പ് റിപ്പോർട്ടർ ടിവിയ്ക്ക് ലഭിച്ചു.
സിനിമാമേഖലയിൽ നിന്നും തന്നെ മാറ്റിനിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയിൽ പറയുന്നു. സംഘടനയിൽ വെച്ച് നടന്ന യോഗത്തിൽ തന്നെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്.നേരത്തെ നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കൽ നടപടി കോടതി നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്.
ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്; നടപടി സാന്ദ്ര തോമസിന്റെ പരാതിയിൽ
RELATED ARTICLES



