ബെംഗളൂരു: ബെംഗളൂരുവിൽ 28 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം കൽക്കര തടാകത്തിന് സമീപം ഉപേക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി രാമമൂർത്തി നഗർ പൊലീസ് പറഞ്ഞു.
സ്‌റ്റേജ് പെർഫോമൻസുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോൺ ബൈക്ക് അപകടത്തിൽ മരിച്ചു
കഴിഞ്ഞ ആറ് വർഷമായി ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു യുവതി. നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിൽ വീട്ട് ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച രാവിലെ കൽക്കര തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.