Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപാകിസ്താനിൽ വോട്ടെടുപ്പ് കഴിഞ്ഞിട്ട് 24 മണിക്കൂർ; ഫലം പ്രഖ്യാപിക്കാത്തതിൽ ദുരൂഹത

പാകിസ്താനിൽ വോട്ടെടുപ്പ് കഴിഞ്ഞിട്ട് 24 മണിക്കൂർ; ഫലം പ്രഖ്യാപിക്കാത്തതിൽ ദുരൂഹത

ഇസ്‍ലാമാബാദ്: പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പിനായുള്ള വോ​ട്ടെടുപ്പ് പൂർത്തിയായി 24 മണിക്കൂർ പിന്നിട്ടിട്ടും ഫലം പ്രഖ്യാപിക്കാത്തതിൽ ദുരൂഹതയുയരുന്നു. അഞ്ചുമണിയോടെ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ ​അറിയിച്ചിരുന്നത്. ഇന്ന് രാവിലെയോടെ ഫലം അറിഞ്ഞുതുടങ്ങിയെങ്കിലും പൂർണ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

ഇന്റർനെറ്റ് പ്രശ്നം മൂലമാണ് ഫലം വൈകുന്നതെന്നായിരുന്നു പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. പോളിങ് ഉദ്യോഗസ്ഥരോട് എത്രയും വേഗം തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വലിയ തോതിലുള്ള ഇന്റർനെറ്റ് പ്രശ്നമാണ് നേരിട്ടത്.-എന്നാണ് പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്​പെഷ്യൽ സെക്രട്ടറി സഫർ ഇഖ്ബാൽ നൽകിയ വിവരം.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളിൽ 16 പേർ കൊല്ലപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെ രാജ്യത്ത് മൊബൈൽ ഫോൺ സർവീസുകളും സസ്​പെൻഡ് ചെയ്തിരുന്നു. ഇതും ഫലം വൈകാൻ കാരണമായെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്കും(പി.ടി.ഐ) വിലക്കുണ്ട്. അതിനാൽ പി.ടി.ഐയുടെ പിന്തു​ണയോടെ സ്വതന്ത്രസ്ഥാനാർഥികളാണ് പോരിനിറങ്ങിയത്. തെരഞ്ഞെടുപ്പ് റാലി നടത്തുന്നതിനു പോലും വിലക്കുള്ള പി.ടി.ഐയുടെ പേരും ചിഹ്നവും ബാലറ്റ് പേപ്പറിൽ നിന്ന് നീക്കിയിരുന്നു. തുടർന്നാണ് പാർട്ടി പിന്തുണയിൽ സ്വതന്ത്രരായി മത്സരിക്കാൻ സ്ഥാനാർഥികൾ നിർബന്ധിതരായത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments