ന്യൂഡൽഹി: അദാനി വിഷയം പാർലമെന്റിനകത്തും പുറത്തും പാർട്ടി ഉന്നയിക്കുമെന്നും ജനാധിപത്യപരമായി പ്രവർത്തിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ, അദാനി വിവാദവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ താനും രാഹുൽ ഗാന്ധിയും നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് 10 ചോദ്യങ്ങൾ അദ്ദേഹം സർക്കാരിനോട് ഉന്നയിച്ചു.
അദാനി വിഷയം പൊതുപണം ഉൾപ്പെട്ട വലിയ അഴിമതിയാണെന്നും ശരിയായ അന്വേഷണം വേണമെന്നും ആരോപിച്ച അദ്ദേഹം, സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.