Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവൃദ്ധസദനത്തിൽ ഭക്ഷണ വിതരണം നടത്തി വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം പ്രതിനിധികൾ

വൃദ്ധസദനത്തിൽ ഭക്ഷണ വിതരണം നടത്തി വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം പ്രതിനിധികൾ

അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്
വേൾഡ് മലയാളി കൗൺസിൽ, ഗുജറാത്ത് പ്രൊവിൻസ് വനിതാ ഫോറം
പ്രതിനിധികൾ അഹമ്മദാബാദിലെ വസ്ത്രാപൂരിലുള്ള ശ്രീരാം ഫൗണ്ടേഷൻ വൃദ്ധസദനം
സന്ദർശിച്ച് ഉച്ചഭക്ഷണം നൽകി. ഡോ.മേബിൾ തോമസ്, ഷീന പ്രേമചന്ദ്രൻ,
സുശീല രാജൻ, അമ്പിളി രവീന്ദ്രൻ, സിന്ധു രാജ്മോഹൻ, ഡോ.അജിത പിള്ള,
എന്നിവരടങ്ങിയ സംഘമാണ് സന്ദർശനത്തിലുണ്ടായിരുന്നത്.

പ്രായമായവരോടൊപ്പം
സംവദിച്ചതും ഇടപഴകിയതും നല്ല അനുഭവമായിരുന്നുവെന്ന് അവർ പറഞ്ഞു.
സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്നും
സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണത്തിനും
അവരോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിനും
വേൾഡ് മലയാളി കൗൺസിൽ ആഗോള തലത്തിൽ കൂടുതൽ പ്രർവർത്തനങ്ങൾ ആസൂത്രണം
ചെയ്തുവരികയാണെന്നും വേൾഡ് മലയാളി കൗൺസിൽ ലീഡേഴ്‌സായ ദിനേശ് നായർ
എ.എം രാജൻ എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com