Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: കേരളത്തിലെ 12 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ജനവിധി തേടും. തൃശൂരിൽ നിന്നും സുരേഷ് ഗോപിയും മത്സരിക്കും. കാസർഗോഡ് നിന്നും എം.എൽ. അശ്വനി, കോഴിക്കോട്- എം.ടി രമേശ്, പാലക്കാട്- സി.കൃഷ്ണകുമാർ, ആലപ്പുഴ- ശോഭ സുരേന്ദ്രൻ, പത്തനംതിട്ട- അനിൽ കെ ആന്റണി, വടകര- പ്രഫുൽ കൃഷ്ണൻ, മലപ്പുറം – ഡോ. അബ്ദുൾ സലാം, പൊന്നാനി – നിവേദിത സുബ്രഹ്‌മണ്യൻ, കണ്ണൂരിൽ നിന്നും സി. രഘുനാഥും മത്സരിക്കും.

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. 195 മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അദ്ധ്യക്ഷൻ ജെ.പി, നദ്ദ. ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ ആകെയുള്ള 20 സീറ്റുകളിൽ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 3 സീറ്റുകളിൽ എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസും മത്സരിക്കും. ബാക്കിയുളള 5 സീറ്റുകളിലേക്ക് വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments