Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊല്ലത്ത് മരുന്നു സംഭരണകേന്ദ്രത്തില്‍ വൻ തീപിടിത്തം

കൊല്ലത്ത് മരുന്നു സംഭരണകേന്ദ്രത്തില്‍ വൻ തീപിടിത്തം

കൊല്ലം: ഉളിയക്കോവിലിൽ മരുന്നു സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപറേഷന്‍റെ കീഴിലുള്ള സ്ഥാപനത്തിനാണ് തീപിടിച്ചത്.  ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വൈകിട്ട് അഞ്ചിന്  അടയ്‌ക്കുമെന്നതിനാൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിൽ ദൂരൂഹത സംശയിക്കുന്നുണ്ട്. 

തീ അണയ്ക്കാൻ ശ്രമം തുടുരുകയാണ്. പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ തീ അണയ്ക്കുന്നതിന് സ്ഥലത്തെത്തി. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. രാത്രി പ്രദേശത്ത് വൈദ്യുതിയില്ല. വാഹനങ്ങൾ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടും വെല്ലുവിളിയാണ്. വലിയ തോതിലുള്ള പൊട്ടിത്തെറിയുണ്ടാകുന്നത് പരിഭ്രാന്തി പരത്തുന്നു. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഗോഡൗൺ പൂർണമായി കത്തിനശിച്ചു.

15 വർഷമായി പ്രവർത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്. ആദ്യം തീപിടിച്ചത് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നിടത്താണ്. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉൾപ്പെടെ കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments