Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎന്റെ കേരളം മെഗാമേളയ്ക്ക് നാളെ സമാപനം

എന്റെ കേരളം മെഗാമേളയ്ക്ക് നാളെ സമാപനം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടന്നുവരുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന-ഭക്ഷ്യമേള നാളെ സമാപിക്കും. മെയ് 20 ന് ആരംഭിച്ച മേളയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറിന്റെ സംഗീത പരിപാടി ഉള്‍പ്പടെ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

സംസ്ഥാന സര്‍ക്കാരിന്റെ നവീന വികസന കാഴ്ചപ്പാടുകളുടെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു തലസ്ഥാന നഗരിയിലെ എന്റെ കേരളം മെഗാമേള. വ്യത്യസ്തതയാര്‍ന്ന 250 ഓളം പ്രദര്‍ശന വിപണന സര്‍വീസ് സ്റ്റാളുകളും കുടുംബശ്രീ, ജയില്‍ വകുപ്പ്, കെ.റ്റി.ഡി.സി, സാഫ് എന്നിവയുടെ ഫുഡ് കോര്‍ട്ടുകളും മേളയുടെ പ്രധാന ആകര്‍ഷണമായിരുന്നു.

മെയ് 20 ന് കനകക്കുന്നില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്നാണ് എന്റെ കേരളം മെഗാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരാഴ്ച നീണ്ടു നിന്ന മേളയില്‍ വിദേശികളും അന്യസംസ്ഥാനത്ത് നിന്നുളളവരും ഉൾപ്പടെ നിരവധിപേരാണ് സന്ദര്‍ശകരായത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments