Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭർതൃമതിയായ യുവതിയുമായി ബന്ധം: ആലപ്പുഴയിൽ CPI ജില്ലാ കൗൺസിൽ അംഗത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കി

ഭർതൃമതിയായ യുവതിയുമായി ബന്ധം: ആലപ്പുഴയിൽ CPI ജില്ലാ കൗൺസിൽ അംഗത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: ഭർതൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആലപ്പുഴയിൽ സിപിഐ ജില്ലാ കൗൺസിൽ അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി.ചാരുംമൂട് മുൻ മണ്ഡലം സെക്രട്ടറി കൂടിയായ ജി.സോഹനെതിരെയാണ് നടപടി. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം.തന്റെ കുടുംബം തകർത്തെന്ന് AISF മുൻ ജില്ലാ ഭാരവാഹിയാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.

പ്രമുഖ പാർട്ടി കുടുംബത്തിലെ അംഗമായ യുവതിയും ഇയാൾ ലൈംഗികാക്രമണത്തിന് ശ്രമിച്ചതായി പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിക്കുന്നതോടെ പുറത്താക്കൽ നടപടി പ്രാബല്യത്തിലാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments