Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമതപരിവർത്തന നിരോധന നിയമം നീക്കും; കർണാടകയിൽ പുതിയ പരിഷ്കാരങ്ങൾ

മതപരിവർത്തന നിരോധന നിയമം നീക്കും; കർണാടകയിൽ പുതിയ പരിഷ്കാരങ്ങൾ

നിർബന്ധിത മതപരിവർത്തന നിരോധന നിയമം നീക്കാനൊരുങ്ങി കർണാടക. ബിജെപി സർക്കാർ നടപ്പിലാക്കിയ നിയമമാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നീക്കാനൊരുങ്ങുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം തീരുമാനമായി. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാരിൻ്റെ നീക്കം.

2022 ഒക്ടോബറിലാണ് കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) പ്രാബല്യത്തിൽ വന്നത്. 2021 ഡിസംബറിൽ ബിൽ ഒരു തവണ പാസാക്കിയെങ്കിലും ബിജെപിക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ഉപരിസഭയായ നിയമ നിർമാണ കൗൺസിലിൻറെ അംഗീകാരം നേടാനായില്ല. തുടർന്ന് കൗൺസിലിനെ മറികടന്ന് നിയമം പ്രാബല്യത്തിൽ വരുത്താൻ 2022 മെയ് മാസത്തിൽ ബിൽ ഓർഡിനൻസായി ഇറക്കി.

ആർ എസ് എസ് സ്ഥാപകരും നേതാക്കളുമായ സവർക്കർ, ഹെഡ്ഗേവാർ എന്നിവരെപ്പറ്റിയുള്ള പാഠഭാഗങ്ങളും നീക്കും. കഴിഞ്ഞ വർഷം, ബിജെപി ഭരണകാലത്താണ് ഈ പാഠഭാഗങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com