Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോന്നിയിൽ നടുറോഡിൽ കൊമ്പുകോർത്ത് എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും

കോന്നിയിൽ നടുറോഡിൽ കൊമ്പുകോർത്ത് എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും

പത്തനംതിട്ട: അരിവാപ്പുലത്ത് എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും തമ്മിൽ നടുറോഡിൽ തർക്കം. തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമിതഭാരം കയറ്റുവന്ന ലോറികൾ പരിശോധിക്കുന്നതായി ബന്ധപ്പെട്ട് ആയിരുന്നു തർക്കം. കോന്നി എസ്ഐ സജു എബ്രഹാം തോന്നും പോലെയാണ് ലോറികൾ പിടിക്കുന്നതെന്ന് ലോക്കൽ സെക്രട്ടറി ദീദു ബാലൻ ആരോപിച്ചു. ക്വാറികളിൽ നിന്ന് നിയമം ലംഘിച്ചു പോകുന്ന ലോറികൾ മാത്രമാണ് പിടിച്ചതെന്ന് എസ് ഐ തിരിച്ചടിച്ചു.

ഇന്നലെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുൻപും എസ്ഐ ക്വാറികളിൽ നിന്നുള്ള ലോറികൾ പിടിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് എസ്ഐയെ കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്റ്റേഷൻ മാറ്റത്തിനായുള്ള കാലയളവിനിടയിലാണ് വീണ്ടും സിപിഎം നേതാവുമായി നടുറോഡിൽ കൊമ്പുകോർത്തത്. എസ്ഐക്ക് കൊടുത്ത സ്ഥലംമാറ്റം സാധാരണ നടപടി മാത്രമെന്നാണ് ഔദ്യോഗിക വിശദീകരണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments