Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിദ്ധാർഥന്റെ മരണം: മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഒരാഴ്ച സസ്പെൻഷൻ

സിദ്ധാർഥന്റെ മരണം: മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഒരാഴ്ച സസ്പെൻഷൻ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. സിദ്ധാർഥനെ മർദിക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.

സിദ്ധാർത്ഥനെ മർദിച്ച വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് സസ്പെൻഷൻ. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തു. അതേസമയം സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ നേരത്തേ കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും പുറത്താക്കിയിരുന്നു. ഇവര്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്കും ഏർപ്പെടുത്തിയിരുന്നു.

ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു സിദ്ധാര്‍ഥന്‍ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതിരുന്ന 2 പേരെ ഹോസ്റ്റലില്‍നിന്നു പുറത്താക്കി. ഇവര്‍ക്ക് ഇന്റേണല്‍ പരീക്ഷ എഴുതാനാകില്ല. ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments