തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ്. ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. സംഗമം ജൂലൈ 29ന് തിരുവനന്തപുരത്ത് നടക്കും. ബഹുസ്വരതാ സംഗമം ജില്ലകളിലേക്കും താലൂക്കുകളിലേക്കും ജനപ്രതിനിധികളുടെയും യുഡിഎഫ് നേതാക്കന്മാരുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.
എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് നീക്കത്തെ പ്രതിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ബഹുസ്വരതയെ തകർക്കാനുള്ള എല്ലാ നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് തകർക്കാനുള്ള തീരുമാനമാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. കോൺഗ്രസ്, മുസ്ലിം ലീഗ് പരിപാടികൾക്ക് മാറ്റമില്ല. പ്രതിഷേധത്തിൽ എല്ലാ മതനേതാക്കളേയും പങ്കെടുപ്പിക്കുമെന്നും സതീശൻ പറഞ്ഞു.