Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി.വി. അൻവർ എംഎൽഎയെ ഗുണ്ടയെന്ന് വിശേഷിപ്പിച്ച് സി.ദിവാകരൻ

പി.വി. അൻവർ എംഎൽഎയെ ഗുണ്ടയെന്ന് വിശേഷിപ്പിച്ച് സി.ദിവാകരൻ

തിരുവനന്തപുരം : പി.വി. അൻവർ എംഎൽഎയെ ഗുണ്ടയെന്ന് വിശേഷിപ്പിച്ച് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ. നിരന്തരം കൊലവിളി നടത്തുന്ന പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്നും കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസമെന്നും സി. ദിവാകരൻ ചോദിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പരിപാടിയിലായിരുന്നു ദിവാകരന്റെ പരാമർശം.

പത്രപ്രവർത്തകർക്കെതിരായ എൽഡിഎഫ് സർക്കാരിന്റെ നയം ശരിയല്ലെന്നും സി.ദിവാകരൻ പറഞ്ഞു. പല പത്രപ്രവർത്തകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സത്യം വിളിച്ചുപറയുന്നവനെ കൊല്ലുക എന്നത് ഫാസിസ്റ്റ് സമീപനമാണ്. എൽഡിഎഫ് സർക്കാരിന്റെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ അവകാശമുള്ളവരാണ് മാദ്ധ്യമ പ്രവർത്തകർ. ഇവിടെ പല അവകാശപോരാട്ടങ്ങളും നടത്തുന്നവർ അവസാനം തിരഞ്ഞെടുക്കുന്ന മേഖലയാണ് മാദ്ധ്യമ പ്രവർത്തനം. അല്ലാതെ മാദ്ധ്യമ പ്രവർത്തകർ എവിടെ നിന്നെങ്കിലും പൊട്ടി വീണവരല്ലെന്നും ദിവാകരൻ പറഞ്ഞു.

ഇപ്പോൾ ഉയരുന്ന ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇവിടുത്തെ പത്രപ്രവർത്തകർക്ക് അറിയാം. കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസം. അൻവറിനെ ഒരു ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസം. കേരളത്തിലെ പോലീസിനെ കുറിച്ച് താൻ തൽക്കാലം ഒന്നും പറയുന്നില്ലെന്നും ദിവാകരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com