മണിപ്പുർ: 3 ദിവസത്തിനകം സർക്കാർ ഇടപെടണമെന്ന് സുപ്രീം കോടതി
മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികള്‍ നീങ്ങുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. കലാപത്തിനിടെ പൊലീസ് കേന്ദ്രങ്ങളിൽനിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണിതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
സൈനിക വാഹനങ്ങള്‍ അടക്കം പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശം നല്‍കി. 45,000 പേരടങ്ങുന്ന മണിപ്പുർ പൊലീസ് സേന, കലാപം ആരംഭിച്ചശേഷം രണ്ടായി വിഘടിച്ചിരുന്നു. മെയ്തെയ് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥർ ഇംഫാൽ താഴ്‌വാരങ്ങളിലേക്കും കുക്കി വിഭാഗത്തിൽപ്പെടുന്നവർ മലമുകളിലേക്കും മാറുകയായിരുന്നു.
1200 ഉദ്യോഗസ്ഥർ ജോലിയിൽനിന്നു വിട്ടുനിൽക്കുന്നുണ്ടെന്ന് ഡിജിപി രാജീവ് സിങ് അറിയിച്ചു. ഇവരെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. 1150 പേർ ഇതിനകം ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.