Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഎം സെമിനാർ: ലീഗിന് നട്ടെല്ലുള്ളത് കൊണ്ടാണ് പങ്കെടുക്കാത്തത്; കെ സുധാകരൻ

സിപിഎം സെമിനാർ: ലീഗിന് നട്ടെല്ലുള്ളത് കൊണ്ടാണ് പങ്കെടുക്കാത്തത്; കെ സുധാകരൻ

ഏകസിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാത്തത് മുസ്ലിം ലീഗിന് നട്ടെല്ലുള്ളത് കൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എം വി ഗോവിന്ദന് മാത്രം ഇപ്പോഴും കാര്യങ്ങൾ മനനസിലായിട്ടില്ല. ഇ പി ജയരാജൻ പരിപാടിയിൽ പങ്കെടുക്കാത്തത് അവരുടെ ആഭ്യന്തര കാര്യമാണ്. സിപിഎമ്മിൽനിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, സിപിഎം സെമിനാർ നനഞ്ഞ പടക്കമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഇ എം എസിനെ തള്ളി പറഞ്ഞു വേണം സെമിനാർ നടത്താൻ, നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് എന്തുകൊണ്ട് സിപിഎം വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ആർ എസ് എസിന്റെ അതേ രീതിയാണ് സി പി ഐ എം സ്വീകരിക്കുന്നത്. കേരളത്തിൽ ഈ പരിപ്പ് വേവാൻ പോകുന്നില്ല. ഇ പി ജയരാജനു എത്ര കാലം മുന്നണിയിൽ തുടരാൻ കഴിയും എന്നതിൽ സംശയമുണ്ടെന്നും സതീശൻ പറഞ്ഞു.

ഏകസിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് കോഴിക്കോടാണ് നടക്കുക. എൽഡിഎഫ് നേതാക്കൾക്കൊപ്പം മുസ്ലിം- ക്രിസ്ത്യന്‍ -ദലിത് സംഘടനാ നേതാക്കളും സെമിനാറിന്റെ ഭാഗമാകും. സി പി എം ജനറല്‍ സെക്രട്ടെറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com