Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജനകൂട്ടായ്മ നടത്തും: വെളളാപ്പള്ളി

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജനകൂട്ടായ്മ നടത്തും: വെളളാപ്പള്ളി

ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിഷേധവുമായി എസ്എൻഡിപി. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിലേക്ക് ഒക്ടോബർ രണ്ടു മുതൽ സ്മൃതി യാത്ര നടത്തുമെന്നും ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ക്ഷണം കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. തിരക്ക് ആയതിനാൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ല. അതിനാൽ എസ്എൻഡിപി പ്രതിനിധിയെ അയച്ചു. അരയക്കണ്ടി സന്തോഷ് എസ്എന്‍ഡിപി പ്രതിനിധിയായി സിപിഎം സെമിനാറിൽ പങ്കെടുക്കും. സെമിനാറിലേക്ക് പോകുന്നതിൽ പ്രശ്നമില്ല. സെമിനാറിൽ എന്ത് പറയുന്നു എന്നതാണ് പ്രധാനം. ബില്ലിന്‍റെ കരട് വരുന്നതിന് മുന്നേ തമ്മിലടിക്കേണ്ടതുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഏക സിവില്‍കോഡിനെതിരെ പാര്‍ലമെന്‍റില്‍ ഏകകണ്ഠമായ അഭിപ്രായം വേണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്നും ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു. വായ്പാ പരിധി വെട്ടിച്ചുരുക്കിലില്‍ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം..അതിനായി എംപിമാര്‍ ശബ്ദമുയര്‍ത്തണം. സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രം നടത്തുന്ന നിയമനിര്‍മ്മാണ നടപടികളെ പാര്‍ലമെന്‍റില്‍ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 20 ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായാണ് എംപിമാരുടെ യോഗം വിളിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com