Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര; നാളെ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര; നാളെ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും കളക്ടർ അറിയിച്ചു.

നാളെ പുലർച്ചെ നാലര മുതലാണ് നിയന്ത്രണം. തിരുവനന്തപുരം മുതൽ കോട്ടയം വരെ എംസി റോഡിൽ അടക്കം വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. വിലാപ യാത്രയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments