കാസർകോട്: കാഞ്ഞങ്ങാട് യൂത്തു ലീഗിന്റെ കൊലവിളി മുദ്രാവാക്യം വിളിയിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യും. നിലവിൽ പ്രകടനത്തിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷണം നടക്കുകയാണ്. സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് ദേശീയ അന്വേഷണ എജൻസി കാണുന്നത്.
സമൂഹത്തിൽ മത സ്പർദ്ധ വരുത്തുന്ന വിധത്തിലുള്ള മുദ്യാവാക്യം വിളി, പരസ്യമായ കൊലവിളി, കലാപഹ്വനം എന്നിവ പരിഗണിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ദേശീയ തലത്തിൽ തന്നെ യൂത്ത് ലീഗ് പ്രകടനത്തിലെ മുദ്രാവാക്യം വിളി ഏറെ ചർച്ചയാകുമ്പോൾ അതിനെ അതീവ ഗൗരവമായാണ് എൻഐഎ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികൾ കാണുന്നത്. സംഭവത്തെ കുറിച്ച് എൻഐഎ വിശദമായ അന്വേഷണം ആരംഭിച്ചു.
ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. പ്രകടനത്തിന്റെ ദൃശ്യങ്ങൾ എൻഐഎ സ്ഥലത്തെത്തി ശേഖരിച്ചിരുന്നു. ഇതിൽ പങ്കെടുത്ത മുന്നോറോളം ആളുകളെ കേന്ദ്രീകരിച്ചും സമഗ്രമായ അന്വേഷണം നടത്താനാണ് എൻഐഎയുടെ തീരുമാനം. അതേസമയം ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കണ്ട് ഒതുക്കി തീർക്കാൻ ആയിരുന്നു കേരള പോലിസിന്റെ ശ്രമം. ഇതിന്റെ ഇടയിലാണ് എൻഐഐ അന്വേഷണം. കേരളത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെ കുറിച്ച് പഴുതുകളടച്ച് അന്വേഷണം നടത്താനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ തീരുമാനം.