Wednesday, January 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് തകർന്നു; 21 പേർ ആശുപത്രിയിൽ, രണ്ട് പേരുടെ നില ​ഗുരുതരം

വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് തകർന്നു; 21 പേർ ആശുപത്രിയിൽ, രണ്ട് പേരുടെ നില ​ഗുരുതരം

തിരുവനന്തപുരം:തലസ്ഥാനത്തെ ആദ്യ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് തകർന്നു. വർക്കലയിലെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നൂറുകണക്കിന് ആളുകൾ ബ്രിഡ്ജിലുണ്ടായിരുന്നു.

അപകടത്തെ തുടർന്ന്, വർക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലുമായി 21 പേരെ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവ ​ഗുരുതരാവാസ്ഥയിലാണ്. നാദിറ, ഋഷബ് എന്നിവരാണ് ​ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ബ്രിഡ്ജിൽ കെട്ടിയിരുന്ന കയറിന് കാലപ്പഴക്കം ഉള്ളതായി ലൈഫ് ​ഗാർഡുകൾ പറയുന്നു. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ബ്രിഡ്ജ് പൂർണമായും തകർന്ന അവസ്ഥയിലാണ്.

രണ്ടര മാസങ്ങൾക്ക് മുമ്പായിരുന്നു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ച വർക്കലയിലെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com