ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചാല്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അജയ് റായ് പ്രതികരിച്ചു. യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷം പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അജയ് റായ്.



