Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസോഫ്റ്റ് ലാൻഡിംഗിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: ഐഎസ്ആർഒ

സോഫ്റ്റ് ലാൻഡിംഗിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: ഐഎസ്ആർഒ

ബെംഗളുരു: സോഫ്റ്റ് ലാൻഡിംഗിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ. നേരത്തെ നിശ്ചയിച്ച പ്രകാരം വൈകുന്നേരം 5.44ന് ലാൻഡർ മൊഡ്യൂൾ എത്താനായി കാത്തിരിക്കുകയാണ്. ലാൻഡറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി ഓപ്പറേഷൻ ടീം സജ്ജമാണെന്നും ഐഎസ്ആർഒ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എക്‌സിലൂടെ അറിയിച്ചു.

Chandrayaan-3 Mission:All set to initiate the Automatic Landing Sequence (ALS).Awaiting the arrival of Lander Module (LM) at the designated point, around 17:44 Hrs. IST.Upon receiving the ALS command, the LM activates the throttleable engines for powered descent.The… pic.twitter.com/x59DskcKUV— ISRO (@isro) August 23, 2023

ഇന്ന് വൈകുന്നേരം 6.04 ഓടെ സേഫ് ലാൻഡിംഗ് സാദ്ധ്യമാകുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. വൈകുന്നേരം 5.30 മുതൽ ഇതിനായുള്ള നീക്കങ്ങൾ ആരംഭിക്കും. ലാൻഡിംഗിന് മുന്നോടിയായി പ്രധാനമായും നാല് ഘട്ടങ്ങളാണുള്ളത്. റഫ് ബ്രേക്കിംഗ്, ആറ്റിറ്റ്യൂഡ് ഹോൾഡ്, ഫൈൻ ബ്രേക്കിംഗ്, ടെർമിനൽ ഡിസൻഡ് എന്നീ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമാകും പേടകം ലാൻഡിംഗിലേക്ക് കടക്കുക.

നാല് പ്രക്രിയകൾ സുരക്ഷിതമായി പൂർത്തിയാക്കുന്നതോടെ ലാൻഡർ ചന്ദ്രോപരിതലത്തിന് 10 മീറ്റർ മുകളിലെത്തും. ഇവിടെ വെച്ച് ത്രസ്റ്റർ എഞ്ചിനുകൾ ഓഫ് ആകുകയും ലാൻഡർ താഴേക്ക് ഇറങ്ങുകയുമാണ് ചെയ്യുക. ഈ സമയം പരമാവധി വേഗത സെക്കൻഡിൽ രണ്ട് മീറ്ററിൽ താഴെയാകണം. അവസാന 20 മിനിറ്റുകളാണ് ചന്ദ്രയാൻ-3 യുടെ വിജയക്കുതിപ്പിന്റെ നിർണായക നിമിഷങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com