Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരഞ്ഞെടുപ്പ് നടക്കുന്നില്ല; ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് സസ്പെൻഷൻ

തിരഞ്ഞെടുപ്പ് നടക്കുന്നില്ല; ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് സസ്പെൻഷൻ

ഡൽഹി: ഇന്ത്യൻ ​ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത് ലോക ​ഗുസ്തി ഫെഡറേഷൻ. തുടർച്ചയായി തിരഞ്ഞെടുപ്പ് നടക്കാത്തതിനാണ് നടപടി. മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിം​ഗിനെതിരെ ലൈം​​ഗിക ആരോപണം മുതൽ നിരവധി വിവാദങ്ങളിലൂടെയാണ് ദേശീയ ​ഗുസ്തി ഫെഡറേഷൻ കടന്നുപോകുന്നത്. ജൂണിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങളെ തുടർന്ന് നടന്നില്ല. സസ്പെൻഷൻ മാറുന്നത് വരെ ഇന്ത്യൻ താരങ്ങൾക്ക് ദേശീയ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാവില്ല.

സെപ്റ്റംബർ 16 ന് തുടങ്ങുന്ന ലോക ​ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് നിക്പക്ഷ ബാനറിന് കീഴിലെ മത്സരിക്കാൻ സാധിക്കുകയുള്ളു. ഏപ്രിൽ 27 ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ നിയമിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് നടത്താൻ 45 ദിവസം സമയം നൽകിയിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് വിലക്ക് ഏർപ്പെടുത്തുമെന്ന് ലോക ഗുസ്തി ഫെഡറേഷൻ മുന്നറിയിപ്പും നൽകിയിരുന്നു.

മെയ് ഏഴിന് ​ഗുസ്തി ഫെഡറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേന്ദ്ര കായിക മന്ത്രാലയം ഇത് അസാധുവാക്കി. പിന്നീട് തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചപ്പോഴൊക്കെ സംസ്ഥാന ഫെഡറേഷനുകൾ അതൃപ്തി പ്രകടിപ്പിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന ഫെഡറേഷനുകൾ കോടതിയെ സമീപിച്ചു. മുമ്പ് ബ്രിജ്ഭൂഷൺ ശരൺസിം​ഗിനെതിരായ ലെെം​ഗിക ആരോപണത്തിൽ ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് ജനുവരിയിലും മെയിലും രണ്ട് തവണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് താൽക്കാലിക സമിതിയാണ് ഇന്ത്യൻ ​ഗുസ്തിയെ നയിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments