Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഷ്ട്രപതി ഒപ്പുവച്ചു, ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് ഇനി നിയമം; യുസിസി നിയമമാകുന്ന ആദ്യ സംസ്ഥാനം

രാഷ്ട്രപതി ഒപ്പുവച്ചു, ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് ഇനി നിയമം; യുസിസി നിയമമാകുന്ന ആദ്യ സംസ്ഥാനം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അം​ഗീകാരം. ഇതോടെ യുസിസി ഉത്തരാഖണ്ഡ് ബിൽ നിയമമായി. ഇനി ഈ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷൻ സംസ്ഥാനം പുറത്തിറക്കും. ഇതോടെ രാജ്യത്ത് ഏക സിവിൽ കോഡ് നിലവിൽ വരുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്.

ഫെബ്രുവരി ആറിനാണ് ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ കോഡ് ബിൽ പാസാക്കിയത്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുട‍‍ർച്ചാവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവിൽ ​കോഡ്. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയിരിക്കുന്നത്.

ഫെബ്രുവരി ആറിന് നിയമസഭ പാസാക്കിയ ബില്ലിന്, ഉത്തരാഖണ്ഡ‍് ​ഗവർണർ ലെഫ്. ജനറൽ ​ഗുർമീത് സിങ് ഫെബ്രുവരി 28ന് അം​ഗീകാരം നൽകി. തുട‍ർന്ന് ബിൽ പ്രസിഡന്റിന്റെ അം​ഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ യുസിസി നിയമമാകാൻ രാഷ്ട്രപതിയുടെ അം​ഗീകാരം ആവശ്യമാണ്.

ബില്ലിന് രാഷ്ട്രപതിയുടെ അം​ഗീകാരം ലഭിച്ചതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സന്തോഷം അറിയിച്ചു. നിയമസഭയിൽ ബില്ല് പാസായ ദിവസം, അധികാരത്തിലെത്തുന്നതിനും യുസിസി പാസാക്കാനും അവസരം നൽകിയ ജനങ്ങളോട് ധാമി നന്ദി പറഞ്ഞിരുന്നു.

ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി, ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഞങ്ങൾക്ക് അധികാരത്തിൽ വരാനും ബിൽ പാസാക്കാനും അവസരം നൽകിയ എല്ലാ എംഎൽഎമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി’. എന്നായിരുന്നു ധാമിയുടെ വാക്കുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments