തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ റോവർ എട്ട് മീറ്റർ സഞ്ചരിച്ചെന്ന് ഐഎസ്ആർഒ. റോവറിലെ പേലോഡുകൾ പ്രവർത്തിച്ച് തുടങ്ങി. റോവറിലുളള രണ്ടു പേലോഡുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നുവെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
അതേസമയം ചന്ദ്രയാൻ 3യുടെ ദൗത്യം വിജയകരമായതിന് പിന്നാലെ ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളുരുവിലെത്തും. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് (ISTRAC) മോദി സന്ദർശിക്കും.