Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍

രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് ചെന്നിത്തലയെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. കേരളത്തിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെതാണ് തീരുമാനം.

ടി എന്‍ പ്രതാപനും പുതിയ ചുമതല നല്‍കിയിരുന്നു ഹൈക്കമാന്‍ഡ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം പ്രതാപന് നല്‍കി. കെ മുരളീധരന്‍ ത്യശൂര്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് പ്രതാപന് പുതിയ ചുമതല നല്‍കിയത്.

മുരളീധരനായി പ്രചാരണ രംഗത്ത് സജീവമാണ് നിലവില്‍ പ്രതാപന്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന്റെ പേരില്‍ തൃശൂരില്‍ പ്രചാരണം തുടങ്ങിയിരുന്നു. ചുവരെഴുത്തും ഫ്‌ളക്‌സുകളും പ്രചാരണത്തിനായി ഒരുക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തൃശൂരില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments