Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ചർച്ച; 'ഇൻഡ്യ' പ്രതിപക്ഷ മുന്നണിയുടെ യോഗം നാളെ മുബൈയിൽ

സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ചർച്ച; ‘ഇൻഡ്യ’ പ്രതിപക്ഷ മുന്നണിയുടെ യോഗം നാളെ മുബൈയിൽ

ഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗം നാളെ മുംബൈയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉൾപ്പടെയുള്ള നിർണായക വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. നിലവിൽ മുന്നണിയുടെ ഭാഗമായ പാർട്ടികൾക്ക് പുറമെ മറ്റു ചില പാർട്ടികളും യോഗത്തിൽ പങ്കെടുത്തേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉൾപ്പടെയുള്ള നിർണായക വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.ക്കെ ആണ് പ്രതിപക്ഷം ഒരുക്കങ്ങൾ ശക്തമാക്കുന്നത്. സംസ്ഥാന തലത്തിൽ സീറ്റുകളുടെ വിഭജനം മുഖ്യ അജണ്ടയായ യോഗത്തിൽ ഇത്തവണ സോണിയാ ഗാന്ധിയും പങ്കെടുക്കും. സീറ്റ് വിഭജനത്തെ ചൊല്ലി ഡൽഹിയിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണും. ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഎം കൂട്ടുകെട്ടിനെ മമത ബാനർജി വിമർശിച്ചിരുന്നെങ്കിലും ഇത് ദേശീയ തലത്തിലെ സഖ്യത്തെ ബാധിക്കില്ല എന്നും മമത തന്നെ വ്യക്തമാക്കിയിരുന്നു.

പട്നയ്ക്കും ബംഗളൂരുവിനും ശേഷം മുംബൈയിൽ നടക്കുന്ന യോഗത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതാനും ചെറു പാർട്ടികളും പങ്കെടുക്കുമെന്ന സൂചനയുണ്ട്. ഇത്തവണയും യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച മായാവതി, ബിഎസ്പി ഇൻഡ്യ മുന്നണിക്ക് പുറത്ത് നിന്ന് ഒറ്റയ്ക്ക് മൽസരിക്കുമെന്നും അറിയിച്ചു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം മുന്നണി യോഗത്തിനായുള്ള അവസാന വട്ട ഒരുക്കത്തിൽ ആണ്.

ഇന്ത്യയുടെ ഐക്യം വിളിച്ചോതുന്ന ലോഗോ പ്രകാശനവും ഇൻഡ്യ മുന്നണി കൺവീനർ സ്ഥാനം സംബന്ധിച്ച ചർച്ചയും യോഗത്തിൽ ഉണ്ടാകും. നിതീഷ് കുമാറിൻ്റെതുൾപ്പടെയുള്ള പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. അതേസമയം ഡൽഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാളിന് ഇൻഡ്യ മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാർത്ഥിയാകാനുള്ള യോഗ്യത ആണെന്ന് ആംആദ്മി പാർട്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments