Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനടി അപർണ നായരുടെ മരണം; ഭർത്താവിന്റെ അമിത മദ്യപാനം കാരണമെന്ന് എഫ്ഐആർ

നടി അപർണ നായരുടെ മരണം; ഭർത്താവിന്റെ അമിത മദ്യപാനം കാരണമെന്ന് എഫ്ഐആർ

സിനിമ സീരിയൽ നടി അപർണ നായർ ജീവനൊടുക്കാൻ കാരണം പങ്കാളിയുമായുള്ള പ്രശ്നങ്ങളെന്ന് പൊലീസ്. ഭർത്താവിന്റെ അമിത മദ്യപാനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് എഫ് ഐആർ രേഖയിൽ പറയുന്നത്. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് അപർണയുടെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ അവ​ഗണനയും കാരണമായതായി എഫ്ഐആറിൽ പറയുന്നു.

ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി അപർണ രാജി വച്ചിരുന്നു. അപർണയുടെയും സഞ്ജിതിന്‍റെയും രണ്ടാം വിവാഹമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നൽകിയ മൊഴി. പലവട്ടമായി ജീവനൊടുക്കുമെന്ന് ബന്ധുക്കളെ വിളിച്ച് അപർണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറ‌ഞ്ഞ ശേഷമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളം സീരിയലുകളിൽ അപർണ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയിലും നടി സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വ്ലോ​ഗുകളിൽ സജീവമായിരുന്ന നടി അവസാനം പങ്കുവെച്ചത് തന്റെ വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ) 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com