Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുറുമ്പുകാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും; തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി

കുറുമ്പുകാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും; തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി

തൃശൂർ: തൃശൂരിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന വർണവിസ്മയ ശോഭയാത്രയ്‌ക്ക് തുടക്കമായി. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ സദ്ഭവാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ശോഭയാത്ര ഉദ്ഘാടനം ചെയ്തു. നടനും മുൻ എംപിയുമായ സുരേഷ് ഗോപി പതാക കൈമാറി.

സംസ്ഥാത്തിന്റെ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച ശോഭയാത്ര വിപുലമായാണ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വർണശബളമായ ശോഭയാത്ര വലിയ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. രാധാകൃഷണന്മാരുടെ വേഷങ്ങളിൽ കുട്ടികൾ അണിഞ്ഞൊരുങ്ങി ഘോഷയാത്രയുടെ ഭാഗമാകുന്നു.

സംസ്ഥാനവ്യാപകമായി നടക്കുന്ന ശോഭയാത്രകളിൽ രണ്ടര ലക്ഷത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. മാസങ്ങൾ നീണ്ട തയാറെടുപ്പുകളുടെ പരിസമാപതി കൂടിയാണ് ഈ യാത്ര. ഗ്രാമങ്ങളും നഗരങ്ങളും ഒന്നടങ്കം ആഘോഷ തിമിർപ്പിലാണ്. കുറുമ്പു കാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും അണിനിരക്കുന്ന ശോഭയാത്രയ്‌ക്കാണ് വീഥികൾ സാക്ഷ്യം വഹിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments