ഇന്ത്യ സഖ്യത്തിന്റെ മുംബൈയിലെ ഇന്നത്തെ മെഗാറാലിയില്‍ സി.പി.ഐയും സി.പി.എമ്മും പങ്കെടുക്കില്ല. രാഹുല്‍ ഗാന്ധിയുടെയും കെ.സി.വേണുഗോപാലിന്റെയും സ്ഥാനാര്‍ഥിത്വത്തില്‍ ഇരുപാര്‍ട്ടികള്‍ക്കുമുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് തീരുമാനം. രാഹുലും കെസിയും മല്‍സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് എതിരെയാണെന്ന് ഇടതുനേതാക്കള്‍ ആരോപിക്കുന്നു. പല സംസ്ഥാനങ്ങളിലും ഇടതുപാര്‍ട്ടികള്‍ക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
രാഹുലിനെയും കെസിയെയും ചൊല്ലി വിയോജിപ്പ്; മെഗാറാലിക്ക് സി.പി.എമ്മും സി.പി.ഐയുമില്ല
RELATED ARTICLES