ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ ലോക്സഭയിലേക്ക്. ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
2010 മാർച്ചിൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകിയതിനെ കോൺഗ്രസ് സ്വാഗതം ചെയ്തു. ദീർഘകാലമായി കോൺഗ്രസ് ഉന്നയിച്ചു കൊണ്ടിരുന്ന ആവശ്യമായിരുന്നു വനിതാ സംവരണ ബില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സോഷ്യൽമീഡിയയിൽ കുറിച്ചു.