Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹമാസ് ആക്രമണത്തിൽ മരണം 100 കടന്നു; ഇതുവരെ കാണാത്ത തിരിച്ചടിയെന്ന് ഇസ്രായേൽ,

ഹമാസ് ആക്രമണത്തിൽ മരണം 100 കടന്നു; ഇതുവരെ കാണാത്ത തിരിച്ചടിയെന്ന് ഇസ്രായേൽ,

ഇസ്രയേലിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധക്കളമായി പശ്ചിമേഷ്യ. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘത്തിന്റെ ആക്രമണത്തിൽ മരണം 100 ആയി. ആയിരത്തോളം പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്‍റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെടുന്നു.

ഒരു കോടി വരുന്ന ഇസ്രായേൽ ജനത ഉണർന്ന് എണീറ്റത് നടുക്കുന്ന കാഴ്ചകളിലേക്കാണ്. പുലർച്ചെ ആറു മണിക്ക് വെറും 20 മിനിറ്റിനുള്ളിൽ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഹമാസ് സായുധസംഘം തൊടുത്തത്തത് അയ്യായിരം റോക്കറ്റുകൾ. പ്രധാന നഗരങ്ങൾ കത്തിയെരിഞ്ഞു. യന്ത്ര തോക്കുകളും ഗ്രനേഡുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം നടത്തിയത് കണ്ണില്ലാത്ത ആക്രമണം. സാധാരണക്കാരെ അടക്കം വെടിവെച്ചു വീഴ്ത്തി. 

സൈനികർ ഉൾപ്പെടെ നിരവധിപ്പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികൾ. സൈനിക വാഹനങ്ങൾ അടക്കം ഹമാസ് സംഘം പിടിച്ചെടുത്തു. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിൽ എല്ലാം ജനങ്ങൾ വീടുകളിലും ബങ്കറുകളിലുമായി കഴിയുകയാണ്. അടിയന്തിര ഉന്നത തല യോഗം ചേർന്ന ഇസ്രയേൽ സൈന്യം ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചു. ഹമാസ് ഇതുവരെ കാണാത്ത കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

പിന്നാലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ഇസ്രായേൽ തുടങ്ങി. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇസ്രായേൽ അവധിയിലുള്ള മുഴുവൻ സൈനികരോടും ജോലിയിൽ തിരികെ കയറാൻ നിർദേശിച്ചു. അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണം എന്നാണു ഹമാസിന്റെ വിശദീകരണം. മുൻപ് ഹമാസ് പ്രകോപനം സൃഷ്ടിച്ചപ്പോഴൊക്കെ ഇസ്രയേൽ നടത്തിയ തിരിച്ചടികളിൽ നൂറു കണക്കിന് സാധാരണക്കാർ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ഏറെ മാസങ്ങളായി താരതമ്യേന ശാന്തമായിരുന്നിടത്ത് പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് ആഗോളതലത്തിൽ തന്നെ ആശങ്കയായിട്ടുണ്ട്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടത്തിന് പിന്നാലെയാണ് ഹമാസ് യുദ്ധസമാന ആക്രമണത്തെ തുടങ്ങിയത് എന്നതും ശ്രദ്ധേയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments