Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കുടുംബശ്രീ, ആശാ വര്‍ക്കര്‍മാർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു'; തോമസ് ഐസക്കിനെതിരെ പരാതി

‘കുടുംബശ്രീ, ആശാ വര്‍ക്കര്‍മാർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു’; തോമസ് ഐസക്കിനെതിരെ പരാതി

പത്തനംതിട്ട: ഇടതുസ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. അതേസമയം യുഡിഎഫിന്‍റെ ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചു. 

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും, ഇൻഫര്‍മേഷൻ ആന്‍റ് പബ്ലിക് റിലേഷൻ ഡയറക്ടര്‍ക്കുമെതിരെയും കോൺഗ്രസ് തെര‌ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടിയാണ് പരാതി. 

മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നു എന്നാണ് കോൺഗ്രസ് പരാതിയില്‍ പറയുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments