ടെൽ അവീവ: ഹമാസ് ഭീകരർക്കെതിരെ തിരച്ചടി ശക്തമാക്കി ഇസ്രായേൽ. ഹമാസ് ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് കമാൻഡോയെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം. ഒക്ടോബർ ഏഴിന് നടന്ന കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നൽകിയ അലി ഖാദാണ് കൊല്ലപ്പെട്ടത്. ഹമാസ് നേതാവിന്റെ കൊലപാതകം പോലെ എല്ലാ ഹമാസ് ഭീകരർക്കും ഇതേ അവസ്ഥ ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹമാസ് ‘നുഖ്ബ’കമാൻഡോ സേനയുടെ കമാൻഡറാണ് അലി ഖാദി. ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിക്കും മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിനും ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രോൺ ആക്രമണത്തിലൂടെ അലി ഖാദിയെ വധിച്ചത്.
ഹമാസ് ഭീകരരുടെ നേതൃനിരയെ വകവരുത്തുമെന്ന് ഇസ്രായേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരങ്ങളെ തുടർന്ന് ഹമാസ് വ്യോമസേന മേധാവി മുറാദ് അബു മുറാദിയെ വധിച്ചതായി ഇസ്രായേൽ അറിയിച്ചിരുന്നു. വ്യോമാക്രമണത്തിലൂടെയാണ് മുറാദ് അബു കൊല്ലപ്പെട്ടത്.